ആലപ്പുഴ: ഭവനം ഫൗണ്ടേഷൻ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയിൽ പണിതീർത്ത 715 സ്ക്വയർ ഫീറ്റുള്ള 74 അപ്പാർട്ട്മെന്റുകൾ വിൽപ്പനയ്ക്ക്.
തന്റെയോ പങ്കാളിയുടെയോ പേരിൽ സ്വന്തമായി വീട്, അപ്പാർട്ട്മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സർക്കാർ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.
അപ്പാർട്ട്മെന്റിൽ രണ്ട് ബെഡ്റൂമുകൾ, ഡൈനിങ് ഏരിയയും വിസിറ്റിംഗ് ഏരിയയും അടങ്ങിയ ഒരു മൾട്ടി പർപ്പസ് ഹാൾ, ഒരു അടുക്കള, രണ്ടു അറ്റാച്ച്ഡ് ബാത്റൂമുകൾ, ഒരു കാർ പാർക്കിങ്, ഒരു ബാൽക്കണി എന്നിവയും അഗ്നിശമന സംവിധാനം, രണ്ട് ലിഫ്റ്റുകൾ, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡീസൽ ജനറേറ്റർ സിസ്റ്റം, റോഡ് ആക്സസ്, ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ തുടങ്ങിയ പൊതു സൗകര്യങ്ങളുമുണ്ട്.
ഒരു അപ്പാർട്ടുമെന്റിന്റെ വില 20,57,708 രൂപയാണ്.
അപേക്ഷ ഫോറം ഭവനം ഫൗണ്ടേഷൻ കേരള, ലേബർ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോർ സ്കിൽ ആൻഡ് എക്സലൻസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷയും അർഹത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകളും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഭവനം ഫൗണ്ടേഷൻ കേരള, ടിസി 13/287/1, പനച്ചമൂട്ടിൽ, മുളവന ജംഗ്ഷൻ, കുന്നുകുഴി, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ ജൂലൈ 20 ന് മുൻപായി ലഭിക്കണം.