സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനം. കൃഷി മന്ത്രിക്കെതിരെ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായി. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയം. പാർട്ടിക്കെതിരെ വൻവിമർശനമുയർത്തി സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനം

ആലപ്പുഴയിലെ പാർട്ടി നാഥനില്ലാ കളരിയായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വോട്ട് ചോർച്ചയെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. 

New Update
CPI

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ‌‌‌

Advertisment

കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായി. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയമെന്നും വിമർശനം.


ആലപ്പുഴയിലെ പാർട്ടി നാഥനില്ലാ കളരിയായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വോട്ട് ചോർച്ചയെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. 


ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു. മാവേലിക്കരയിലെ തോൽവി സംഘടന ദൗർബല്യത്തെ തുടർന്ന്. 

സ്ഥാനാർഥി മികച്ചതെങ്കിലും പ്രവർത്തനത്തിൽ അപാകത. വോട്ടുകൾ തിരികെ പിടിക്കാൻ മുന്നണി ഒന്നായി പ്രവർത്തിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. 

Advertisment