സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നിലവാരം തകർന്നു. ആവശ്യത്തിനു ഡോക്ടര്‍മാരും മരുന്നുകളും ഉപകരണങ്ങളും ഇല്ല. യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. പക്ഷെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല :  കെസി വേണുഗോപാല്‍

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സ്ഥലം മാറ്റക്കാര്യത്തില്‍ സുതാര്യതയില്ല. 

New Update
k c venugopal

ആലപ്പുഴ : സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നിലവാര തകര്‍ച്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 

Advertisment

തുറന്നുപറയുന്നവരെ അടിച്ചിരുത്താന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകള്‍ എന്തുകൊണ്ട് നികത്തുന്നില്ല.


സ്വകാര്യ ആശുപത്രികളെ വളര്‍ത്തുന്നതിനാണ് ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.


ആവശ്യത്തിനു ഡോക്ടര്‍മാരും മരുന്നുകളും ഉപകരണങ്ങളും ഇല്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സ്ഥലം മാറ്റക്കാര്യത്തില്‍ സുതാര്യതയില്ല. 

ഇത് ആരോഗ്യ മേഖലയിലെ അതീവ ഗുരുതരാവസ്ഥയാണെന്നും ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഒരു ഡോക്ടര്‍ തുറന്നു പറഞ്ഞത് ഗൗരവകരമായ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. 

യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും പക്ഷേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കെ.സി വണുഗോപാല്‍ പറഞ്ഞു. 

Advertisment