സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ മോശമായി പെരുമാറിയതിൻ്റെ മനോവിഷമം. ആലപ്പുഴയിൽ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ശശിയുടെ മക്കൾ ലോൺ എടുത്തിരുന്നു. ഒരു മാസത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി മോശമായി സംസാരിക്കുകയായിരുന്നു. 

New Update
images(727)

ആലപ്പുഴ: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് വള്ളികുന്നം സ്വദേശി ശശിയെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisment

സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ശശിയുടെ മക്കൾ ലോൺ എടുത്തിരുന്നു. ഒരു മാസത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി മോശമായി സംസാരിക്കുകയായിരുന്നു. 

ഇവർ മോശമായി പെരുമാറിയതിൻ്റെ മനോവിഷമത്തിലാണ് ശശി ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. വീട് പണിക്കായി ഒന്നേകാൽ ലക്ഷം രൂപയാണ് കുടുംബം ലോണെടുത്തത്. 

720 രൂപയാണ് അടവ് തുക. കുടുംബത്തിന്റെ പരാതിയിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment