ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

രണ്ടാഴ്ച മുമ്പ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.  ഇതിന്റെ മാനസിക വിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പോലീസിന് മൊഴി നൽകി.

New Update
child death

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാർത്ഥി ശ്രീ ശബരിയാണ് മരിച്ചത്. 

Advertisment

സ്‌കൂളിൽ നിന്ന് വന്ന ശേഷം ശുചിമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. 

ഇതിന്റെ മാനസിക വിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പോലീസിന് മൊഴി നൽകി.

Advertisment