ആലപ്പുഴ: കേരളം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിനടുത്തെത്തിയതായി മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
മാവേലിക്കര വള്ളികുന്നം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉൽപാദനം വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്.
കൂടുതലാളുകളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. കയർ, തോട്ടം, മത്സ്യം എന്നീ മേഖലകളിലെ തൊഴിലാളികൾക്കായി പ്രത്യേക ക്ഷീരവികസന പദ്ധതികൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.