അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മകന്റെ മർദ്ദനമേറ്റിരുന്നു.

New Update
images(933)

ആലപ്പുഴ: അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശി ആനിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് നിർമ്മാണ തൊഴിലാളിയായ മകൻ ജോൺസൺ ജോയി അമ്മയെ മർദ്ദിച്ചത്.

Advertisment

ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികൾ പറഞ്ഞു.

പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മകന്റെ മർദ്ദനമേറ്റിരുന്നു. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment