New Update
/sathyam/media/media_files/2025/07/24/images1359-2025-07-24-00-11-25.jpg)
ആലപ്പുഴ: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തൻ പറമ്പിൽ (കൊച്ചിത്തറയിൽ) ഷമീറിന്റെ മകൻ മുഹമ്മദ് സുഹൈൽ (17) ആണ് മരിച്ചത്.
Advertisment
കരുവാറ്റ നൂറുൽ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ മുങ്ങിതാഴുകയായിരുന്നു.
കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് എത്തിയ പ്രദേശവാസികളാണ് സുഹൈലിനെ രക്ഷിച്ചത്.
കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിയപുരം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ് സുലേഖ ബീവി. സഹോദരി: സന ഫാത്തിമ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us