ആലപ്പുഴ: സിപിഎമ്മിലെയും ബിജെപിയിലെയും ഈഴവ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ ഒരു പരാതിയുമില്ലാത്ത എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിലെ ഈഴവ പ്രാതിനിധ്യത്തെക്കുറിച്ച് വാചാലനാകുന്നത് എതിരാളികളുടെ ക്വട്ടേഷന്‍ വാങ്ങിയെന്ന് വിലയിരുത്തല്‍.
സമുദായവും വര്‍ഗീയതയും പറഞ്ഞ് കോണ്‍ഗ്രസിലെ സ്ഥിതി വഷളാക്കുകയെന്നതാണ് വെള്ളാപ്പള്ളിയില്‍ 'ഭരമേല്പിക്കപ്പെട്ടിട്ടുള്ള' ചുമതലയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സമുദായ നേതാക്കളുടെ തിട്ടൂരം കേള്‍ക്കാന്‍ നട്ടെല്ല് വളയ്ക്കാത്ത പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി ഉറഞ്ഞു തുള്ളിയതും കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ക്കുവേണ്ടിയാണെന്നാണ് നിരീക്ഷണം.
വെള്ളാപ്പള്ളി പലതവണ ശ്രമിച്ചിട്ടും കണിച്ചുകുളങ്ങര വഴി നിരങ്ങാന്‍ കൂട്ടാക്കാത്ത നേതാവാണ് വിഡി സതീശന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വെള്ളാപ്പള്ളിയെ തീരെ ഗൗനിക്കുന്നവരല്ല.
ഫലത്തില്‍ വെള്ളാപ്പള്ളി വിളിച്ചാലും വിരട്ടിയാലും കേള്‍ക്കുന്ന നേതൃത്വം കോണ്‍ഗ്രസിന്‍റെ തലപ്പത്തില്ല എന്നതാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/07/26/mullappally-ramachandran-k-sudhakaran-2025-07-26-22-17-40.jpg)
മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വെള്ളാപ്പള്ളിയുമായി നല്ല ബന്ധത്തിലായിരുന്നു. വിഎം സുധീരനും ഒരു പരിധിവരെ വെള്ളാപ്പള്ളിയെ അവഗണിക്കുന്ന ആളായിരുന്നില്ല.
മൂവരും ഈഴവ സമുദായത്തില്‍ നിന്നുള്ളവരായിരുന്നിട്ടും അവരുടെ കാലത്തും കോണ്‍ഗ്രസിന് വെള്ളാപ്പള്ളിയുടെ സഹായങ്ങള്‍ ഉണ്ടായില്ല. രമേശ് ചെന്നിത്തല മുന്‍ കാലങ്ങളില്‍ വെള്ളാപ്പള്ളിക്ക് അനഭിമതന്‍ ആയിരുന്നെങ്കിലും അടുത്ത കാലത്ത് ഇരുവരും തമ്മില്‍ അടുപ്പത്തിലാണ്.
/filters:format(webp)/sathyam/media/media_files/2025/07/26/ramesh-chennithala-vellappally-natesan-2025-07-26-22-28-43.jpg)
കോണ്‍ഗ്രസിലെ ഭാരവാഹി, സ്ഥാനാര്‍ഥി വീതം വയ്പില്‍ സ്വന്തം സമുദായത്തിന്‍റെ അവകാശങ്ങള്‍ പറഞ്ഞ് വിഹിതം വാങ്ങിയെടുക്കാന്‍ ശ്രമിക്കുമ്പോഴും അതിന്‍റെ പേരില്‍ പോലും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തിരിച്ചു സഹായിക്കാന്‍ വെള്ളാപ്പള്ളിയോ എസ്എന്‍ഡിപിയോ പോലും തയ്യാറായിട്ടില്ല.
പകരം സമുദായത്തിന്‍റെ വോട്ടുകള്‍ ഇടതുപക്ഷത്തിനും ബാക്കി ബിജെപിക്കുമായി വീതം വയ്ക്കുകയാണ് പതിവ്. അത്തരം വോട്ടിനായി പണം എറിഞ്ഞിട്ടുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എറിഞ്ഞ പണവും വോട്ടും നഷ്ടപ്പെട്ടതാണ് ചരിത്രം.
അതിനാല്‍ തന്നെ വെള്ളാപ്പള്ളിയുടെ വിരട്ടലും ഭീഷണിയും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളണമെന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരം.