ആലപ്പുഴ: വെള്ളപ്പൊക്കം മൂലം കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളി സ്കൂളുകൾക്കും അങ്കണവാടികൾക്കുമാണ് അവധി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.