/sathyam/media/media_files/2025/07/31/images1558-2025-07-31-17-58-24.jpg)
ആലപ്പുഴ: മിനിസ്ക്രീനിൽ കേരളക്കര നെഞ്ചിലേറ്റിയ ഉപ്പുമുളകും പരമ്പരയിൽ പടവലം കുട്ടൻപിള്ളയായി ശ്രദ്ധനേടിയ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു.
അരനൂറ്റാണ്ടിലേറെ നാടക രംഗത്ത് സജീവമായിരുന്നു കെപിഎസി രാജേന്ദ്രൻ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സീരിയലുകൾക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്.
സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു.
കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നാടകരംഗത്ത് 50 വർഷത്തെ അനുഭവസമ്പത്തുള്ള രാജേന്ദ്രൻ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us