ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത്. ആക്രമണത്തിൽ ഒരാള്‍ക്ക് വെട്ടേറ്റു. രണ്ട് പേർ പൊലീസിന്റെ പിടിയിൽ

പ്രതികളുടെ സഹോദരിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് വിവരം. താക്കീത് നല്‍കിയിട്ടും പിന്‍മാറാത്തതാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. 

New Update
police jeep 2

ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത്. ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി റിയാസിനാണ് വെട്ടേറ്റത്. 

Advertisment

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


റിയാസിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 


പ്രതികളുടെ സഹോദരിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് വിവരം. താക്കീത് നല്‍കിയിട്ടും പിന്‍മാറാത്തതാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. 

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

റിയാസിനെ അന്വേഷിച്ച് സിബിയും വിഷ്ണുലാലും ആലപ്പുഴയില്‍ എത്തുകയായിരുന്നു.

Advertisment