ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് അത് ലറ്റിക്കോ ഡി ആലപ്പി സ്പോർട്സാണ് ലഹരി എന്ന സന്ദേശം നൽകി കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോ ഫ്ളക്സ് ബീച്ച് മാരത്തോണിൻ്റെ അഞ്ചാമത് എഡിഷൻ ആഗസ്റ്റ് 24 ന് ഉച്ചകഴിഞ്ഞ് 3 30ന് സംഘടിപ്പിക്കും.
കഴിഞ്ഞ വർഷം 3000 പേർ പങ്കെടുത്ത പരിപാടി ഇക്കുറി നടത്തുമ്പോൾ 5000 അത്ലറ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. 10 കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ ഫൺ റൺ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
മത്സര വിജയികൾക്ക് 1 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും നൽകും. മത്സരാത്ഥികൾക്കെല്ലാം ജേഴ്സിയും മെഡലും ഡിന്നറും സംഘാടകർ നൽകും.
മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ എല്ലാം ആവശ്യത്തിനുള്ള കുടിവെള്ളം, ഭക്ഷണസാധനങ്ങൾ, വൈദ്യസഹായം തുടങ്ങിയവ സംഘാടകർ ഒരുക്കും. രാത്രി 7 മണിക്ക് പരിപാടികൾ സമാപിക്കും. പരിപാടിയോട് അനുബന്ധിച്ച് സൂബ ഡാൻസ്, ഡി.ജെ മ്യൂസിക്ക് എന്നിവയും ഉണ്ടാകും.
ഇക്കുറി ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റണ്ണിൻ്റെയും, അനുബന്ധ പരിപാടികളുടെയും മികച്ച റിപ്പോർട്ടിങ്ങ്. ഫോട്ടോ, ദൃശ്യമാധ്യമ റിപ്പോർട്ടിങ്ങ് എന്നിവക്ക് 10,000 രൂപാ വീതമുള്ള ക്യാഷ് പ്രൈസും പുരസ്കാരവും നൽകും.
ബീച്ച് റണ്ണിൻ്റെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജജ് നിർവ്വഹിച്ചു. അത് ലറ്റിക്കോ ഡി ആലപ്പി പ്രസിഡൻ്റ് അഡ്വ :കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജ്വേഷരി ദീപക്ക് ദിനേഷൻ . എന്നിവർ പ്രസംഗിച്ചു.