മത്സ്യത്തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും

സൗജന്യ മരുന്നു വിതരണവും ഉണ്ടാകും. തുടര്‍ചികില്‍സക്കുള്ള സഹായവും ക്ഷേമനിധി ബോര്‍ഡ് വഴി ലഭിക്കും. 

New Update
saji cheriyan-2

ആലപ്പുഴ: സംസ്ഥാനസര്‍ക്കാര്‍ മത്സ്യ വകുപ്പ് വഴി നടപ്പാക്കുന്ന തീരോന്നതി പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളിക്കള്‍ക്കായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 12 ന് രാവിലെ 9.30 ന് എഴുപുന്ന സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. 

Advertisment

ചടങ്ങില്‍ ദലീമ ജോജോ അധ്യക്ഷയാകും. കെ സി വേണുഗോപാല്‍ എംപി വിശിഷ്ടാതിഥിയാകും. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്രരോഗം, തുടങ്ങിയവയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. 


സൗജന്യ മരുന്നു വിതരണവും ഉണ്ടാകും. തുടര്‍ചികില്‍സക്കുള്ള സഹായവും ക്ഷേമനിധി ബോര്‍ഡ് വഴി ലഭിക്കും. 


ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ അടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് പി ആര്‍ കുഞ്ഞച്ചന്‍ അറിയിച്ചു. 

Advertisment