/sathyam/media/media_files/2025/08/12/walk-against-drugs-5-2025-08-12-13-18-09.jpg)
ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം – വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്.
/filters:format(webp)/sathyam/media/media_files/2025/08/12/walk-against-drugs-3-2025-08-12-13-23-07.jpg)
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
വാക്കത്തോണിലുടനീളം യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പ്രവർത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. ഐഒസി (യുകെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐഒസി ഗ്ലോബൽ പ്രതിനിധി മഹാദേവൻ വാഴശ്ശേരിൽ, ഐഒസി (യുകെ) വക്താവ് അജിത് മുതയിൽ, ഐഒസി (യുകെ) - കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പരിപാടിയുടെ ഭാഗമായി.
പ്രവാസ സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐഒസി പ്രവർത്തകർ വാക്കത്തോണിന്റെ ഭാഗമായത്.
/filters:format(webp)/sathyam/media/media_files/2025/08/12/walk-against-drugs-2025-08-12-13-23-23.jpg)
രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ജാഥയിൽ പങ്കെടുക്കാൻ രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദമന്യേ ആലപ്പുഴ ബീച്ചിനെ ജനസാഗരമാക്കിക്കൊണ്ട് നിരവധി പേരാണ് എത്തിച്ചേർന്നത്.
കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് വാക്കത്തോൺ ആലപ്പുഴ ജില്ലയിലെത്തിയത്.
/filters:format(webp)/sathyam/media/media_files/2025/08/12/walk-against-drugs-2-2025-08-12-13-23-56.jpg)
പി പി ചിത്തരഞ്ജൻ എംഎൽഎ, ഹാഷ്മിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ സി കെ ബാദുഷ സഖാഫി, ശബരിമല മുൻ മേൽശാന്തി നീലാമന പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം ലിജു, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കൻ, എ എ ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, യുഡിഎഫ് കൺവീനർ സി കെ ഷാജിമോഹൻ, കെപിസിസി ഭാരവാഹികൾ എം ജെ ജോബ്, അഡ്വ. ജോൺസൺ എബ്രഹാം, അഡ്വ. കെ പി ശ്രീകുമാർ, ബി ബൈജു, അഡ്വ. സമീർ, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമൻ തമ്പി,
/filters:format(webp)/sathyam/media/media_files/2025/08/12/walk-against-drugs-4-2025-08-12-13-24-41.jpg)
എൻ രവി, എസ് ശരത്, എബി കുര്യാക്കോസ്, കെപിസിസി വക്താക്കളായ അനിൽ ബോസ്, സന്ദീപ് വാര്യർ, ആർ വത്സലൻ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വ. ശ്രീജിത്ത് പത്തിയൂർ, കോഡിനേറ്റർ സരുൺ റോയി, ഫെലിസിറ്റേറ്റർ എസ് എം അൻസാരി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, ഫാ. സേവ്യർ കുടിയാശ്ശേരി, ഗാന്ധിഭവൻ സെക്രട്ടറി മുഹമ്മദ് ഷമീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ എം നസീർ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us