ലഹരി കേസുകളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്ക് കേരളത്തിൽ: മന്ത്രി എം ബി രാജേഷ്

കേരളത്തിൽ ഗൗരവമായ ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

New Update
M B RAJESH1

ആലപ്പുഴ: ലഹരി കേസുകളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

Advertisment

മാവേലിക്കര എക്സൈസ് കോംപ്ലക്സ് ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരള എക്സൈസ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. ലഹരി കേസുകളിൽ നടപടി എടുക്കുന്നതിനോടൊപ്പം തന്നെ 'വിമുക്തി' പോലെ രാജ്യത്താകെ മാതൃകയായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. 


2024-25 ലെ കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം 25,000 കോടി രൂപയുടെ മയക്കുമരുന്നാണ് രാജ്യത്താകെ പിടികൂടിയത്. കേരളത്തിൽ ഗൗരവമായ ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

2.47 കോടി രൂപ ചെലവിലാണ് എക്സൈസ് റേഞ്ച് ഓഫീസും സർക്കിൾ ഓഫീസും ഉൾപ്പെടുന്ന എക്സൈസ് കോംപ്ലക്സിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടാംഘട്ട നിർമ്മാണത്തിനായുള്ള തുക ഉടൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

Advertisment