സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മ തൊട്ടിലിൽ വീണ്ടും ഒരു ആൺകുട്ടി

author-image
കെ. നാസര്‍
New Update
amma thottil alappuzha


ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മ തൊട്ടിലിൽ പുതിയ അതിഥിയായി ആൺകുഞ്ഞ്. സ്ത്രീകളുടേയും കുട്ടികളടേയും ആശുപത്രിയോട് അനുബന്ധിച്ച് സ്ഥാപിച്ച അമ്മ തൊട്ടിലിലാണ് പുലർച്ച 5-30 ന് ആൺകുട്ടിയെ കിട്ടിയത്. ജൂൺ 6 ന് അമ്മതൊട്ടിലിൽ ലഭിച്ച കുഞ്ഞും ആൺകുട്ടിയായിരുന്നു.

Advertisment

ഈവർഷം അമ്മ തൊട്ടിലിൽ ലഭിക്കുന്ന നാലമത്തെ കുട്ടിയാണ്. സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ കുട്ടികളുടെ തീവൃ പരിചരണ വിഭാഗത്തിലാണ് കുട്ടിയുളളത്.

ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ കുഞ്ഞുങ്ങളുടെ അവകാശികൾ ആരങ്കിലും ഉണ്ടെങ്കിൽ ശിശുക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണം. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ചൈൾഡ് വെൽഫയർ കമ്മിറ്റി തീരുമാനത്തിന് വിധേയമായി സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റും.

Advertisment