ലഹരിക്കെതിരെ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ ആഗസ്റ്റ് 24 ന് ആലപ്പുഴയില്‍. അസറുദ്ധീൻ മുഖ്യ അതിഥി

author-image
കെ. നാസര്‍
New Update
alappuzha beech run

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് അത് ലറ്റിക്കോ ഡി ആലപ്പി സ്പോർട്സാണ് ലഹരി എന്ന സന്ദേശം നൽകി കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോ ഫ്ളക്സ് ബീച്ച് മാരത്തോണിൻ്റെ അഞ്ചാമത് എഡിഷൻ ആഗസ്റ്റ് 24 ന് ഉച്ചകഴിഞ്ഞ് 3 30ന്  സംഘടിപ്പിക്കും.

Advertisment

ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ മുഖ്യ അതിഥിയായി പങ്കെടുക്കും. വിവിധ ഇനങ്ങളിലായി 10 കിലോമീറ്റർ മാരത്തോൺ കെ.സി.വേണുഗോപാൽ എം.പി.യും, 5 കിലോമീറ്റർ പി . പി. ചിത്തരഞ്ജൻ എം.എൽ.എ.യും, 3 കിലോമീറ്റർ ഫൺ റൺ എച്ച്. സലാം എം.എൽ.എയും ഫ്ളാഗ് ഓഫ് ചെയ്യും. 

മത്സര വിജയികൾക്ക് 1 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും നൽകും. മത്സരാത്ഥികൾക്കെല്ലാം ജേഴ്സിയും മെഡലും ഡിന്നറും സംഘാടകർ നൽകും. മാരത്തോണിൻ്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അത് ലറ്റിക്കോ ഡി പ്രസിഡൻ്റ് അഡ്വ. കുര്യൻ ജയിംസും, സെക്രട്ടറി യൂജിൻ ജോർജും അറിയിച്ചു.

മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ എല്ലാം വൈദ്യസഹായം ഒരുക്കുന്നതിനായി കാർഡിയോളജിസ്റ്റ് ഡോ. തോമസ് മാത്യുവിൻ്റെയും, ഓർത്തോ സർജൻ ഡോ. ജഫേഴ്സണി ൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം സജ്ജമാണ്.

മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ വെള്ളവും ഭക്ഷണവും സംഘാടകർ ഒരുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളും രാജ്യം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റ് കളും മത്സരത്തിൽ പങ്കെടുക്കുന്നതിനായി പേരുകൾ രജിസ്റ്റർ ചെയ്തു.

92 വയസ്സുള്ള ശങ്കുണ്ണി 10 കിലോമീറ്റർ മാരത്തോണിൽ മത്സരാത്ഥിയായി പങ്കെടുക്കും. രാത്രി 7 മണിക്ക് പരിപാടികൾ സമാപിക്കുമ്പോൾ സമ്മാനദാനം ജില്ലാ പോലീസ് ചീഫ് മോഹനചന്ദ്രൻ നിർവ്വഹിക്കും. പരിപാടിയോട് അനുബന്ധിച്ച് സൂബ ഡാൻസ്, ഡി.ജെ മ്യൂസിക്ക് എന്നിവയും ഉണ്ടാകും. രജിസ്ട്രേഷൻ ഇന്ന് സമാപിക്കും.

Advertisment