നെഹ്റു ട്രോഫി: ഔദ്യോഗിക തീം സോങ് 'ഓളപ്പോര്' പ്രകാശനം ചെയ്തു

പ്രമുഖ ചലച്ചിത്ര പിന്നണിഗായിക അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'വള്ളം കളി ഓളം കാണാൻ ആർപ്പോ വിളി മേളം കേൾക്കാൻ' എന്ന വരികൾ ഉൾപ്പെടുന്ന ഗാനം രചിച്ചത് ജയൻ തോമസാണ്. 

New Update
NEHRU TROPHY OLAPPORU

ആലപ്പുഴ: ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക തീം സോങ് 'ഓളപ്പോര്' പ്രകാശനം ചെയ്തു. 

Advertisment

ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ജില്ലാ കളക്ടർ അലക്സ് വർഗീസിന് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. 


പ്രമുഖ ചലച്ചിത്ര പിന്നണിഗായിക അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'വള്ളം കളി ഓളം കാണാൻ ആർപ്പോ വിളി മേളം കേൾക്കാൻ' എന്ന വരികൾ ഉൾപ്പെടുന്ന ഗാനം രചിച്ചത് ജയൻ തോമസാണ്. 


ഗൗതം വിൻസന്റിന്റേതാണ് സംഗീത സംവിധാനം. നാലാം തവണയാണ് ഗൗതം വിൻസെന്റ് നെഹ്‌റു ട്രോഫി തീം സോങ്ങിനായി സംഗീതമൊരുക്കുന്നത്. അരുൺ തിലകനാണ്

കുട്ടനാടിന്റെ വശ്യ സൗന്ദര്യം ഒപ്പിയെടുത്ത് ചിത്രീകരണം നടത്തിയത്. ആലപ്പുഴക്കാരനും സിനിമാതാരവുമായ പ്രമോദ് വെളിയനാട്, അമൃത സുരേഷ്, ഗൗതം വിൻസെന്റ് എന്നിവർ ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 


മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ ശബ്ദത്തിലുള്ള ഔദ്യോഗിക തീം സോങ് ആണ് ഇത്തവണ. സുവിനീർ കമ്മറ്റിയാണ് തീം സോങ് പുറത്തിറക്കുന്നത്.  


ചടങ്ങിൽ സുവിനീർ കമ്മറ്റി കൺവീനർ എഡിഎം ആശാ സി എബ്രഹാം, ചീഫ് എഡിറ്റർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം ആർ പ്രേം,

നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എഎൻ പുരം ശിവകുമാർ, ജമാൽ പള്ളാത്തുരുത്തി, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.

Advertisment