സപ്ലൈകോ ഓണംഫെയർ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി പി പ്രസാദ് നിർവഹിക്കും

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) എല്ലാ ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ഓണം ഫെയർ ഒരുക്കുന്നുണ്ട്. 

New Update
images (1280 x 960 px)(264)

ആലപ്പുഴ: സപ്ലൈകോ ഓണംഫെയർ 2025 ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. 

Advertisment

വൈകുന്നേരം അഞ്ചുമണിക്ക് പുന്നപ്ര-വയലാർ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.


ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) എല്ലാ ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ഓണം ഫെയർ ഒരുക്കുന്നുണ്ട്. 


അരിയും വെളിച്ചെണ്ണയുമടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ ന്യായവിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് വൻ വിലക്കുറവും ഓഫറുകളും നൽകുന്നുണ്ട്. 

പ്രത്യേക സമ്മാന പദ്ധതികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാല് വരെ ആലപ്പുഴ ജില്ലാകോടതി പാലത്തിന് പടിഞ്ഞാറു വശമുള്ള പുന്നപ്ര-വയലാർ സ്മാരക ഹാളിലാണ് ഫെയർ ഒരുക്കിയിട്ടുള്ളത്. 


രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം. ഫെയറിനോടനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും പ്രവർത്തിക്കും. 


ഉദ്ഘാടന പരിപാടിയിൽ കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യാതിഥിയാവും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിക്കും. 

നഗരസഭാധ്യക്ഷ കെ കെ ജയമ്മ, നഗരസഭ ഉപാധ്യക്ഷൻ പിഎസ്എം ഹുസൈൻ, സപ്ലൈകോ മേഖലാ മാനേജർ റ്റി ജെ ജയദേവ്, ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി തുടങ്ങിയവർ പങ്കെടുക്കും.

Advertisment