New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
ആലപ്പുഴ: പട്ടണക്കാട് വൃദ്ധനായ പിതാവിനെ ഉപദ്രവിച്ച കേസിൽ രണ്ടുപേർ പിടിയിൽ.
Advertisment
വൃദ്ധനായ പിതാവിനെ ഉപദ്രവിക്കുകയും വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ പട്ടണക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചന്ദ്രനിവാസ് വീട്ടിൽ അഖിൽ, നിഖിൽ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇതിൽ അഖിൽ പിതാവിനെ ഉപദ്രവിക്കുകയും നിഖിൽ അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പട്ടണക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയൻ കെ എസ്സിന്റെ നേതൃത്വത്തിൽ എസ് ഐ സൈജു ,സീനിയർ സിപിഒമാരായ അരുൺകുമാർ എം , മനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.