ഓച്ചിറയിൽ വാഹന അപകടം 3 മരണം. കെഎസ്ആര്‍ടിസി ബസില്‍ താര്‍ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു

author-image
ഇ.എം റഷീദ്
New Update
car accident ochira

കായംകുളം: ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആര്‍ടിസി ബസ്സും താർ ജീപ്പും കൂട്ടിയിടിച്ചു കുട്ടികൾ ഉൾപ്പടെ 3 പേര്‍ തല്‍ക്ഷണം മൃതിയടഞ്ഞു.

Advertisment

ഇന്ന് രാവിലെ 6 മണിക്ക് ഓച്ചിറ വലിയകുളങ്ങരയിൽ ആണ് സംഭവം. രണ്ട് പേര്‍ രക്ഷപ്പെട്ടു, ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് നിഗമനം. ചേർത്തലയിലേക്ക് പോവുകയായിരുന്ന ബസ്, എതിർദിശയിൽനിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. 

bus accident ochira

കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. അപകടം നടന്നയുടൻ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

car accident ochira-2

പ്രിൻസ് തോമസ്, മകൻ അതുൽ, മകൾ അൽക്ക എന്നിവരാണ് മരിച്ചത്. ഭാര്യയും മകളും ആണ് ചെറിയ പരിക്കൊടെ രക്ഷപ്പെട്ടത്. ഭാര്യാ സഹോദരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കൊണ്ട് വിട്ടു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. തേവലക്കര സ്വദേശികളാണ്.

Advertisment