ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയോട് അനുബന്ധിച്ച് സ്ഥാപിച്ച അമ്മ തൊട്ടിലിൽ പുതിയ അതിഥി എത്തി

ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിന് മുമ്പ് അവകാശികൾ ഉണ്ടെങ്കിൽ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി ഉദയപ്പൻ അറിയിച്ചു. 

author-image
കെ. നാസര്‍
New Update
amma thottil alappuzha

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയോട് അനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചുട്ടുള്ള അമ്മ തൊട്ടിലിൽ 26 ന് രാത്രി 8.30 ന് 3.7 കിലോ തൂക്കമുള്ള ഏഴ് ദിവസം പ്രായമായ പെൺകുട്ടിയെ ലഭിച്ചു. 

Advertisment

കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ അറിയിച്ചു. കുട്ടി ആശുപത്രി നിരീക്ഷണത്തിലാണ്. 

ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിന് മുമ്പ് അവകാശികൾ ഉണ്ടെങ്കിൽ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി ഉദയപ്പൻ അറിയിച്ചു. 

കൗൺസിൽ ഫോർ ചൈൾഡ് വെൽഫയർ കമ്മറ്റിയുടെ തീരുമാനത്തിന് വിധേയമായി കുട്ടിയെ ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.

Advertisment