ആലപ്പുഴ: ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ആലപ്പുഴ സിപിഎമ്മില്‍ സ്‌ഫോടനക്കേസ് പ്രതിക്ക് അംഗത്വം നല്‍കി. നാടന്‍ ബോംബ്‌പൊട്ടി കണ്ണന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോനാണ് അംഗത്വം നല്‍കിയത്. ആലപ്പുഴ ആശ്രമം ലോക്കല്‍ കമ്മിറ്റിയിലെ മന്നത്ത് ബി ബ്രാഞ്ചിലാണ് സജിമോന് അംഗത്വം നല്‍കിയിരിക്കുന്നത്.
2021ല്‍ ചാത്തനാട് കണ്ണന്‍ എന്ന ഗുണ്ട നാടന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് സിപിഎം അംഗത്വം കിട്ടിയ സജിമോന്‍.
കഴിഞ്ഞ ദിവസം ലോക്കല്‍ സെക്രട്ടറി പങ്കെടുത്ത സ്‌ക്രൂട്ടിനിയിലാണ് സജിമോന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്.സജിമോന് അംഗത്വം നല്‍കുന്നതിനെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ത്തെങ്കിലും അത് അവഗണിച്ചാണ് പ്രതിക്ക് അംഗത്വം നല്‍കിയത്.