കായംകുളം: ആലപ്പുഴയില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട. യെല്ലോ മെത്ത് എന്നയിനം മാരക രാസ ലഹരിയും, കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശി കാര്‍ത്തിക് ആണ് അറസ്റ്റിലായത്.
ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 7.11 ഗ്രാം യെല്ലോ മെത്തും 6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാരായ വിജയകുമാര്‍.പി, സി.വി. വേണു, ഈ.കെ.അനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വര്‍ഗീസ് പയസ്, വിബിന്‍.വി.ബി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ വര്‍ഗീസ്.എ.ജെ എന്നിവരും ഉണ്ടായിരുന്നു.
ജില്ലയില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനായി വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.