ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസ്സില്‍ നിന്നും 3.353 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. ആലപ്പുഴയില്‍ എക്‌സൈസും ആര്‍പിഎഫും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ (ഗ്രേഡ്) ഷുക്കൂര്‍, ഇ കെ അനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വര്‍ഗീസ് പയസ്, രതീഷ്, സുര്‍ജിത്, വിപിന്‍, സുബിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത എന്നിവരുമുണ്ടായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു.
അതിനിടെ കോഴിക്കോട്ട് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ആന്ധ്രാ പ്രദേശ് സ്വദേശിയെ എക്‌സൈസ് പിടികൂടി. ജെന്നി സോമേഷ് (23 വയസ്) എന്നയാളാണ് രണ്ട് കിലോഗ്രാമിലധികം കഞ്ചാവുമായി പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു.
കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത് എയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വിജയന്‍ സി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഷാജു സി പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിന്‍ ബ്രൈറ്റ്, വൈശാഖ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.