ആലപ്പുഴ: കായലില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മരിച്ചു. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി ഡിക്‌സണ്‍ (58) ആണ് മരിച്ചത്.
ഹൗസ് ബോട്ടലില്‍ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടെ ബിനിഷ (38) എന്ന യുവതി കായലില്‍ വീണു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിക്‌സണ്‍ അപകടത്തില്‍പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചിത്തിര കായലിലാണ് സംഭവം നടന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 13 അംഗ സംഘമാണ് വിനോദസഞ്ചാരത്തിന് ഇവിടെയെത്തിയത്.