/sathyam/media/media_files/2025/11/14/world-diabetic-day-workshop-2025-11-14-12-51-32.jpg)
ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഹെൽത്ത് ഫോർ ഓർഫൗണ്ടേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക പ്രമേഹദിനാചരണ പരിപാടിയുടെ ജില്ലാതല ശില്പശാല ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ. ഉമ്മൻ വർഗീസ് നിർവ്വഹിക്കുന്നു.
ആലപ്പുഴ: കീറ്റോജനിക്ക് ഭക്ഷണ രീതികൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ശരീര പരിശോധന രക്തപരിശോധനക്ക് വിധേയമായി ശാസ്ത്രീയമായി ഉപയോഗിച്ചില്ലങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻവിഭാഗം മേധാവി ഡോ. സി.വി ഷാജി പറഞ്ഞു.
ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി, ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രമേഹ ദിനാചരണ പരിപാടിയുടെ ജില്ലാതല ശില്പശാലയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
20-ാം നൂറ്റാണ്ടിൽ അപസ്മാരത്തിന് പ്രത്യേക ചികിത്സാ മാർഗ്ഗം ഇല്ലാത്തതിനാൽ രൂപപ്പെടുത്തിയ ഭക്ഷണക്രമമാണ് കീറ്റോജനിക്ക് ഭക്ഷണ രീതി. അപസ്മാര ചികിത്സയിൽ ഫലപ്രദമായ ഔഷധങ്ങളുടെ വരവോടെ ഇതിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു.
1991 ൻ്റെ ആദ്യ ഘട്ടത്തിൽ പൊണ്ണതടി പ്രമേഹം എന്നീ രോഗികൾക്ക് ഈ ഭക്ഷണരീതി ഉപയോഗിച്ചു. കീറ്റോജനിക്ക് ഭക്ഷണരീതി തുടങ്ങിയവരിൽ ശരീരക്ഷീണം, ഛർദ്ദി, തലവവേദന, ഉറക്കക്കുറവ്, വയറ് വേദന, നീർജലീകരണം എന്നിവ അനുഭവപ്പെടുന്നവരിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിച്ച് ഹൃദയാഘാതം, പക്ഷാഘാതം എന്നിവക്ക് കാരണമാകും. ഇത്തരക്കാർക്ക് അമ്ലത്തിൻ്റെ അളവ് കൂടുകയും മരണം സംഭവിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി പ്രസിഡൻ്റ് ലക്ഷ്മി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ. ഉമ്മൻ വർഗീസ് നിർവ്വഹിച്ചു.
ശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആലപ്പുഴ ഗവ: റ്റി. ഡി. മെഡിക്കൽ കോളേജ് സർജറി വിഭാഗം മേധാവി ഡോ. ആർ. രാം ലാൽ, നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, സൈക്കാട്രി വിഭാഗം അസി.പ്രൊഫ. ഷാലിമ കൈരളി, ഗ്യാസ്ട്രോളജി വിഭാഗം മുൻ മേധാവി ഡോ. ഗോപു ആർ.ബാബു, ഹൃദരോഗവിദഗ്ദൻ ഡോ.തോമസ് മാത്യു, പൾമണറി മെഡിസിൻ വിദഗ്ദൻ ഡോ.എം.സായി ലാൽ, ത്വക്ക് രോഗ വിദഗ്ദ്ധ എസ്.പ്രസ്സി, ഒഫ്താൽമോളജിസ്റ്റ് ഡോ. സ്റ്റെഫാനി സെബാസ്റ്റ്യൻ, ഡൻ്റിസ്റ്റ് ഡോ. എസ്. രൂപേഷ്, ഡയറ്റീഷൻ എസ്. ലക്ഷ്മി, ഓർത്തോ സർജൻ ഡോ. എച്ച് ഷാജഹാൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
പ്രമേഹ രോഗികൾക്കായിഡയബറ്റിക്ക് റെറ്റിനോപതി, പാതപരിശോധന, രക്തപരിശോധ എന്നിവ നടത്തി. ഐ.എം.എ. പ്രസിഡൻ്റ് ഡോ. കെ.കൃഷ്ണകുമാർ പ്രമേഹ ദിന സന്ദേശം നൽകി.
റോട്ടറി അസി.ഗവർണർ ജോസ് ആറാത്തുംപള്ളി, ലയൺസ് ക്ലബ് ആലപ്പുഴ സെൻട്രൽ ഭാരവാഹികളായ ഇൻസാഫ് ഇസ്മയിൽ, ആർ. രാജ്മോഹൻ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഭാരവാഹികളായ ഡി. വിജയലക്ഷ്മി, നാഗരാജ, അത്താഴ കൂട്ടം പ്രസിഡൻ്റ് എം.പി. ഗുരുദയാൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സെക്രട്ടറി കെ. നാസർ, കെ. ശിവകുമാർ ജഗ്ഗു, ആൻ്റണി മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us