സിപിഐ സംസ്ഥാന സമ്മേളനത്തിലേക്ക് കെ.ഇ ഇസ്മായിലിന് ക്ഷണമില്ല. ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ നിന്നുമാണ് ഒഴിവാക്കിയത്

1968 നു ശേഷം കെ ഇ ഇസ്മായില്‍ പങ്കെടുക്കാത്ത ആദ്യ സിപിഐ സംസ്ഥാന സമ്മേനമാണ് ആലപ്പുഴയിലേത്.

New Update
k e esmail

ആലപ്പുഴ: ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.ഇ ഇസ്മായിലിന് ക്ഷണമില്ല.

Advertisment

എന്തു കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതെന്ന് തനിക്ക് അറിയില്ലെന്ന് ഇസ്മായില്‍ പറഞ്ഞു. സമ്മേളനത്തിന് ശേഷം പരസ്യപ്രതികരണമെന്നും ഇസ്മായില്‍ വ്യക്തമാക്കി.

1968 നു ശേഷം കെ ഇ ഇസ്മായില്‍ പങ്കെടുക്കാത്ത ആദ്യ സിപിഐ സംസ്ഥാന സമ്മേനമാണ് ആലപ്പുഴയിലേത്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നിന്നും ഇസ്മായിലിനെ ഒഴിവാക്കിയിരുന്നു.

അതേസമയം, സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനം ഇഴകീറി പരിശോധിക്കുന്ന ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നത്. 

Advertisment