ചാമ്പ്യന്‍സ് ബോട്ട് ലീഗ്: വിബിസി കൈനകരിയുടെ കരുത്തിൽ കിരീട നേട്ടം സ്വന്തമാക്കി വീയപുരം

നെഹ്‌റു ട്രോഫിയില്‍ പുലര്‍ത്തിയ അതേ മേല്‍ക്കൈ ചാംപ്യന്‍സ് ബോട്ട് ലീഗിലും കൈവിടാത്തത് വീയപുരത്തിന് ഇരട്ടി മധുരമാണ് നല്‍കുന്നു

New Update
photos(324)

ആലപ്പുഴ: അഞ്ചാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരത്തിനു കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ജേതാക്കളായിരിക്കുന്നത്. വിബിസി കൈനകരിയുടെ കരുത്തിലാണ് വീയപുരം കപ്പുയര്‍ത്തുന്നത്.

Advertisment

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനക്കാരായ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബ്, ടൗണ്‍ ബോട്ട് ക്ലബ്ബ്, തെക്കേക്കര ബോട്ട് ക്ലബ്ബ് എന്നിവയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിച്ചത്. 

വിബിസി മൂന്ന് മിനിറ്റ് 33 സെക്കന്റ് 34 മൈക്രോസെക്കന്റ് കൊണ്ടാണ് തുഴഞ്ഞ് ഫിനിഷിംഗ് പോയിന്റിലെത്തിയത്. 

തൊട്ടുപിന്നാലെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടന്‍ 3 മിനിറ്റ് 33 സെക്കന്റ് 62 മൈക്രോസെക്കന്റിലാണ് ഫിനിഷിംഗ് പോയിന്റെ തൊട്ടത്. 

നെഹ്‌റു ട്രോഫിയില്‍ പുലര്‍ത്തിയ അതേ മേല്‍ക്കൈ ചാംപ്യന്‍സ് ബോട്ട് ലീഗിലും കൈവിടാത്തത് വീയപുരത്തിന് ഇരട്ടി മധുരമാണ് നല്‍കുന്നു. രണ്ടാം സ്ഥാനം നേടിയ ടീമിന് സമ്മാനമായി 10 ലക്ഷം രൂപയാണ് ലഭിക്കുക.

Advertisment