മരം വെട്ടുന്നതിനിടെ ഇടിമിന്നല്‍. ആലപ്പുഴയില്‍ തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാരിച്ചാലിലെ വീട്ടുവളപ്പില്‍ ആഞ്ഞിലിയുടെ കൊമ്പു മുറിക്കുന്നതിനിടെ ആയിരുന്നു അപകടം.

New Update
death111

ആലപ്പുഴ: മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കാരിച്ചാല്‍ ഡാണാപ്പടി വലിയപറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (47) ആണ് മരിച്ചത്. 

Advertisment

ഒപ്പമുണ്ടായിരുന്ന വെട്ടുവേനി പടിക്കലെത്ത് വടക്കത്തില്‍ മഹേഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11-ന് ആയിരുന്നു സംഭവം. 

കാരിച്ചാലിലെ വീട്ടുവളപ്പില്‍ ആഞ്ഞിലിയുടെ കൊമ്പു മുറിക്കുന്നതിനിടെ ആയിരുന്നു അപകടം. പത്തേമുക്കാലോടെ ചാറ്റല്‍മഴ പെയ്‌തെങ്കിലും ഇരുവരും ജോലി തുടരുകയായിരുന്നു ഇതിനിടെ പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു. 

ഇടിമിന്നലേറ്റ ബിനു തെറിച്ചുവീഴുകയും തത്ക്ഷണം മരിക്കുകയുമായിരുന്നു. ദേഹത്ത് പൊള്ളലേറ്റ പാടുകളും വീഴ്ചയിലുണ്ടായ പാടുകളുമുണ്ട്.

ബിനു തമ്പാനെ ഉടനേ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരിച്ചിരുന്നതായി ഡോക്ടര്‍മാരും അറിയിച്ചു. 

പോസ്റ്റ്മോര്‍ട്ടത്തിലും മിന്നലേറ്റതിന്റെ സൂചനയാണു ലഭിച്ചതെന്ന് പോലീസ് പറയുന്നു. മരത്തില്‍നിന്നു വീണത് താഴെയുള്ള മതിലിനു മുകളിലേക്കാണ് മഹേഷ് വീണത്. തലയില്‍ ആഴത്തിലുള്ള മുറിവ് ഉള്‍പ്പെടെയുള്ള ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment