ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ല. തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ. പിപി ചിത്തരഞ്ചൻ എംഎൽഎ

മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു. 

New Update
Untitled design(31)

ആലപ്പുഴ: ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും പിപി ചിത്തരഞ്ചൻ എംഎൽഎ. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ട്. 

Advertisment

ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ. ഭിന്നശേഷി വിഭാഗം തന്നെ തെറ്റിദ്ധരിക്കില്ലെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു.

അവർക്ക് തന്റെ പൊതുജീവിതം നന്നായി അറിയാം. ഭിന്നശേഷി വിഭാഗത്തെ ചേർത്തു നിർത്തുകയാണ്. പരാമർശത്തിൽ സഭയ്ക്കുള്ളിൽ പ്രശ്നമില്ല. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു. 

രണ്ടു കയ്യുമില്ലാത്തയാളുടെ ചന്തിയിൽ ഉറുമ്പ് കേറിയാലുണ്ടാവുന്ന അവസ്ഥയിലാണ് പ്രതിപക്ഷം നിൽക്കുന്നതെന്നായിരുന്നു എംഎൽഎയുടെ വിവാദപരാമർശം.

ഇതിന് പിന്നാലെ പരാമർശം ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്നതാണെന്നുള്ള വിമർശനം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിവാദപരാമർശം നടത്തിയിരുന്നു.

Advertisment