New Update
/sathyam/media/media_files/2025/10/18/images-1280-x-960-px395-2025-10-18-08-02-12.jpg)
ആലപ്പുഴ: ശബരിമലയിലെ സ്വർണക്കൊള്ളക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്ന് സമാപിക്കും.
Advertisment
വൈകുന്നേരം 3 മണിക്ക് ആലപ്പുഴ ചെങ്ങന്നൂർ കാരക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദയാത്ര പന്തളം നഗരസഭ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ യുഡിഫ് നേതാക്കൾ സംസാരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച നാല് ജാഥകൾ ശനിയാഴ്ച ചെങ്ങന്നൂരിൽ എത്തിയിരുന്നു. കെ.മുരളീധരനും കൊടിക്കുന്നിൽ സുരേഷും അടൂർപ്രകാശും ബെന്നി ബെഹനാനുമാണ് വിശ്വാസ സംരക്ഷണയാത്രയ്ക്ക് നേതൃത്വം നൽകിയത്.
ജാഥകളുടെ സമാപനമായാണ് പദയാത്ര നടത്തുന്നത്. ശബരിമല സ്വർണക്കൊള്ള ഉയർത്തി തുടർപ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം.