പിഎം ശ്രീ വിവാദം. എതിർപ്പ് ഉയർത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ. സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. 

New Update
vellapally

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിനെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 

Advertisment

ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിർപ്പ് ഉയർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ട് പറയുമ്പോൾ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

മുന്നണി മര്യാദ പാലിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ അടങ്ങാനുള്ള കാര്യമേയുള്ളൂ. സാക്ഷാൽ പിണറായി നേരെ വന്ന് കാര്യങ്ങൾ പറയുമ്പോൾ അതെല്ലാം അവസാനിക്കും. 

ഞങ്ങൾക്കും അഭിപ്രായമുണ്ടായിരുന്നു. ഞങ്ങൾ ഇങ്ങനെ പറഞ്ഞായിരുന്നു എന്നൊക്കെ പറയണ്ടേ. അതിനു വേണ്ടിയാണ് സിപിഐ ഇത്തരത്തിൽ പെരുമാറുന്നത്.

നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. 

കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്. ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സിപിഎം-ബിജെപി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടത്. ബിനോയ് വിശ്വം പറഞ്ഞതിൽ ഒരു കഥയുമില്ല. ഇതിനു മുമ്പ് പറഞ്ഞ പല കാര്യങ്ങളിലും പറഞ്ഞ പടി തന്നെ നിന്നോ?. 

അവസാനം എല്ലാം പത്തി താഴ്ത്തി പിണറായി വിജയന്റെ കൂടെ യോജിച്ച് പോകും. അല്ലാതെ അവർ എവിടെ പോകാനാണ് എന്നും സിപിഐയെ പരിഹസിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Advertisment