New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
ആലപ്പുഴ: വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി നിഖില്‍ (19), ചേര്‍ത്തല സ്വദേശി രാകേഷ് (25)എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതകരമായി പരിക്കേറ്റു.
Advertisment
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ദേശീയ പാതയുടെ സമാന്തര പാതയില്‍ എതിര്‍ ദിശകളില്‍ നിന്ന് വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. എസി കനാലിന് സമീപത്ത് വച്ചായിരുന്നു അപകടം.
രാകേഷിന്റെ സുഹൃത്ത് വിപിനാണ് പരിക്കേറ്റത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us