പുതുവത്സരത്തലേന്ന് മദ്യം നല്‍കിയതില്‍ കുറവുണ്ടായി. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാലുപേര്‍ പിടിയില്‍

കൊച്ചിയില്‍നിന്നും ടൂറിസ്റ്റുകളുമായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ജംഷീര്‍. 

New Update
crime111

ആലപ്പുഴ: മദ്യം കൂടുതല്‍ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ നാലുപേരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പിഒ കാരപ്ലാക്കല്‍ വിചിന്‍, ആലപ്പുഴ കലവൂര്‍ മണ്ണഞ്ചേരി കണ്ണന്തറവെളിയില്‍ സോനു എന്ന അലക്‌സ്, നോര്‍ത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടില്‍ ദീപക്, ചേര്‍ത്തല സിഎംസി 3 അരയശേരി വീട്ടില്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ജംഷീറിനാണ് വെട്ടേറ്റത്.

ഡിസംബര്‍ 31ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. കൊച്ചിയില്‍നിന്നും ടൂറിസ്റ്റുകളുമായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ജംഷീര്‍. 

പാര്‍ക്കിങ് ഏരിയയില്‍വെച്ച് മറ്റൊരു ടാക്‌സി ഡ്രൈവറായ വിചിനുമായി ജംഷീര്‍ മദ്യപിച്ചു. വിചിന് നല്‍കിയ മദ്യത്തിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വിചിന്റെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് വിചിന്‍ അളിയനായ ദീപക്കിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ജംഷീറിനെ ആക്രമിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

Advertisment