സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം; ഷാനി മോൾ ഉസ്മാന്‍റെ പരാതിയിൽ കേസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു

New Update
shanimol

ആലപ്പുഴ: സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ കോൺഗ്രസ് നേതാവ് ഷാനി മോൾ ഉസ്മാന്‍റെ പരാതിയിൽ കേസെടുത്തു.

Advertisment

 കോൺഗ്രസ്‌ വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചുവെന്നാണ് പരാതി. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.

ഷാനിമോള്‍ ഉസ്മാന്‍ സിപിഎമ്മിലേക്ക് കൂറുമാറുമെന്ന് പ്രചാരണം സിപിഎം സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ക്കിടയില്‍ വ്യാപകമായിരുന്നു.

 മരണം വരെ താൻ കോണ്‍ഗ്രസ് അംഗമായി തുടരുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. 'അടിസ്ഥാനരഹിതമായി സിപിഎം ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടു.

 ഇതവരടെ ഗതികേടാണെന്നത് പറയാതെ വയ്യ. ഇതിനെതിരെ ആലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്'.

താന്‍ മരണം വരെ കോണ്‍ഗ്രസ് അംഗമായി തുടരുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.

Advertisment