/sathyam/media/media_files/2025/06/14/Ty6Os4xYNGti3C5izDB9.jpg)
ആലപ്പുഴ: ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു.
തീരദേശ പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ചു കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിനാണ് വിരാമമാകുയാമണ്.
ഇരട്ടപ്പാത യാഥാര്‍ഥ്യമാകാത്തതിനാല്‍ തീരദേശത്തെ റെയില്‍യാത്രാപ്രശ്‌നം രൂക്ഷമാണ്.
പാതയില്ലാത്തതുകൊണ്ടുതന്നെ ആവശ്യത്തിന് മെമുവോ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളോ ആലപ്പുഴ വഴി അനുവദിക്കുന്നില്ല.
കേരളത്തിന് പുതുതായി അമൃത് ഭാരത് എക്‌സ്പ്രസുകള്‍ അനുവദിച്ചപ്പോള്‍ അതെല്ലാം കോട്ടയം വഴിയായിരുന്നു. കോട്ടയം വഴി ഒട്ടേറെ ട്രെയിനുകളാണ് വടക്ക് തെക്ക് ഭാഗങ്ങളിലേക്കുള്ളത്.
ഒറ്റവരിപ്പാതയായതിനാലാണ് പുതിയ വണ്ടികളൊന്നും അനുവദിക്കാത്തത്.
നിലവിലുള്ള മെമു ട്രെയിനുകളിലെല്ലാം വലിയ തിരക്കാണ്.
കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും തിരക്കിനു കുറവില്ല. പല പാസഞ്ചര്‍ ട്രെയിനുകളും ക്രോസിങ് സ്റ്റേഷനുകളില്‍ ഏറെനേരം പിടിച്ചിടേണ്ട അവസ്ഥയാണ്. ഇതോടെ തിരക്കേറിയ സമയങ്ങളില്‍ കൃത്യസമത്ത് പലര്‍ക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കുന്നില്ല.
ആലപ്പുഴ വഴിയോടുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍നിന്നു വലിയ വരുമാനം റെയില്‍വേയ്ക്കു ലഭിക്കുന്നുണ്ട്. രാജ്യത്തുതന്നെ മികച്ച വരുമാനം നല്‍കുന്ന സര്‍വീസുകളിലൊന്നാണ് ആലപ്പുഴ വഴി ഓടുന്ന വന്ദേഭാരത്.
നിശ്ചിത ഇടവേളകളില്‍ തിരുവനന്തപുരത്തേക്കോ എറണാകുളം ഭാഗത്തേക്കോ ആലപ്പുഴ വഴി ട്രെയിനുകളില്ല. മണിക്കുറുകളുടെ വ്യത്യാസത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്.
ജനങ്ങളുടെ ദുരിതം നേരിട്ട് അനുഭവിച്ചറിഞ്ഞ ആള്‍ കൂടിയാണ് കെ.സി വേണുഗോപാല്‍ എം.പി.
നിരന്തരം കേന്ദ്ര റെയില്‍ മന്ത്രാലയത്തിലും സതേണ്‍ റെയില്‍വേയിലും അദ്ദേഹം ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു.
ഇതിന്റെ ഭാഗമായി ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ മൂന്നു പ്രത്യേക പദ്ധതികളാക്കി വിഭജിച്ച് നടത്തിപ്പ് വേഗത്തിലാക്കാന്‍ റെയില്‍വേ ബോര്‍ഡിനു മുന്നില്‍ കെ.സി വേണുഗോപാല്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
ജനുവരിയോടെ ഡി.പി.ആര്‍ പൂര്‍ത്തിയാക്കുമെന്നാണ് ഒക്ടോബര്‍ മാസം പത്താം തീയതി ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍ തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ കെസി വേണുഗോപാലിനെ അറിയിച്ചത്.
മൊത്തം പദ്ധതിച്ചെലവ് മൂന്നായി വിഭജിക്കും. ഇതനുസരിച്ച് അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള 12.12 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കുന്നത് ആദ്യഘട്ടമായി ഏറ്റെടുക്കുന്നതിന് തീരുമാനമായിരുന്നു.
തുടര്‍ന്ന് ഡിസംബറില്‍ ചെന്നൈയില്‍ നടന്ന റെയില്‍വേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗത്തിലും അമ്പലപ്പുഴ ആലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച് പുതുക്കിയ എസ്റ്റിമേറ്റിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ കുമ്പളം വരെയുള്ള തീരദേശ പാത.
ഇതില്‍ തുറവുര്‍ മുതല്‍ കുമ്പളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതിയായിരുന്നു.
ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ള അമ്പലപ്പുഴ തുറവൂര്‍ പ്രദേശത്തെ അനിശ്ചിതത്വം പരിഹരിക്കാന്‍ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന നിര്‍ദേശം വേണുഗോപാല്‍ നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടും റെയില്‍വേ ബോര്‍ഡിനോടും ആവശ്യപ്പെട്ടിരുന്നു.
രണ്ടാം റീച്ചായി മാരാരിക്കുളം തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റ് ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. 430 കോടി രൂപയാണ് ഈ മേഖലയ്ക്കായി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
മൂന്നാം റീച്ചായ മാരാരിക്കുളം തുറവൂര്‍ അതിനു ശേഷമാകും പരിഗണിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us