പഴയ നേതാവിനെ കാണാൻ എം എ ബേബി കുടുംബ സമേതം വീട്ടിലെത്തി. ആറു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ബന്ധം ഓർമ്മിച്ച് ജി സുധാകരൻ. എസ്എഫ്ഐയുടെ പുത്തൻ നേതാക്കൾ വരെ 'കുത്തുന്ന' സാഹചര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി തന്നെ നേരിട്ട് വീട്ടിലെത്തിയതിൽ പ്രായ പരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട സുധാകരന് ആശ്വാസം

കോൺഗ്രസ്-സിപിഐ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹത്തെ സാമൂഹ്യ മാധ്യമങ്ങളിൽ കുറ്റപ്പടുത്തുന്ന സിപിഎം പ്രവർത്തകരും നിരവധിയാണ്.

New Update
m a baby and sudhakaran

ആലപ്പുഴ: സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബിക്ക് വിപുലമായ രാഷ്ട്രീയ-വ്യക്തി ബന്ധങ്ങളാണ് രാജ്യത്തുടനീളമുള്ളത്. കർക്കശ നിലപാടുമായി മാത്രം കാണുന്ന മറ്റു സിപിഎം നേതാക്കളിൽ നിന്ന് വ്യത്യസ്തനുമാണ് ബേബി. 

Advertisment

വിദ്യാർത്ഥി ഫെഡറേഷനിലൂടെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമാവുമ്പോൾ കേരളത്തിൽ ജി സുധാകരനടക്കമുള്ളവരായിരുന്നു നേതൃ നിര . 


പ്രവർത്തനത്തിൽ സീനിയറായിട്ടും പിണറായിയെ പോലുള്ള ചില നേതാക്കൾ ബേബിക്ക് മുകളിൽ വളരെ വേഗം ഉയർന്നു വരുന്നതായിരുന്നു പിന്നീടുള്ള കാഴ്ച്ച. 


എന്നാൽ ക്ഷമയുടെ കാലഘട്ടം അവസാനിച്ചു,ബേബി പാർട്ടിയിൽ ഏറ്റവും ഉയർന്ന പദവിയിൽ എത്തുകയും ചെയ്തു.  

ഈ സഹചര്യത്തിലാണ് തന്റെ പഴയ നേതാവിനെ കാണാൻ ബേബി ആലപ്പുഴയിലെ വീട്ടിലെത്തിയത്. മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയിലെ മുതിർന്ന നേതാവുമായിരുന്ന ജി സുധാകരനെ പ്രായ പരിധിയുടെ പേരിൽ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. 

m a baby and sudhakara5

കവിതയെഴുത്തും പൊതു പരിപാടികളുമായി കഴിയുന്ന ജി സുധാകരൻ പാർട്ടിയുടെ ചില നയങ്ങളോട് പരസ്യമായി പ്രതികരിക്കുന്ന നിളയും വന്നു.


എസ് എഫ് ഐ നേതൃത്വത്തിലെ ചിലർ തന്നെ ആക്ഷേപിക്കുന്നതായി മനസ്സിലാക്കിയതോടെ പരോക്ഷ മറുപടിയുമായി സുധാകരൻ രംഗത്തെത്തുകയും ചെയ്തിരുന്നു. 


കോൺഗ്രസ്-സിപിഐ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹത്തെ സാമൂഹ്യ മാധ്യമങ്ങളിൽ കുറ്റപ്പടുത്തുന്ന സിപിഎം പ്രവർത്തകരും നിരവധിയാണ്. പാർട്ടി കോൺഗ്രസ് നടക്കുന്ന ഘട്ടത്തിൽ പ്രായ പരിധി വ്യവസ്ഥയെയും സുധാകരൻ വിമർശിച്ചിരുന്നു. 


പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നതായും പിണറായിക്ക് ഇനിയും ഇളവ് നൽകേണ്ട സാഹചര്യം ആണെന്ന് വിലയിരുത്തുന്നു.  


എ കെ ബാലനും ടി പി രാമകൃഷ്ണനും,  ഇ പി ജയരാജനും,   വൃന്ദ കാരാട്ടിനും,   മണിക് സർക്കാരിനും മറ്റ് പലർക്കും ഇളവ് നൽകുന്നതിന് പകരം പ്രായ പരിധി എടുത്തു കളയുന്നതാണ് ഭംഗി എന്നു തോന്നുന്നതിൽ തെറ്റില്ല എന്നായിരുന്നു അന്ന് ജി സുധാകരന്റെ നിലപാട്. 

ഇതിനിടയിലാണ് പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി ആലപ്പുഴയിലെ വീട്ടിൽ പഴയ നേതാവിനെ സന്ദർശിക്കാൻ എത്തിയത്.


ആറുപതിറ്റാണ്ടു മുമ്പ് കൊല്ലത്തു വെച്ച് ആരംഭിച്ച എസ് എഫ് ഐ വഴിയുള്ള സംഘടനാപരവും രാഷ്ട്രീയവുമായ ബന്ധങ്ങളുടെ ഓർമ്മകൾ ഇരുവരും പങ്കുവെച്ചതായി സുധാകരൻ പിന്നീട് കുറിച്ചു .


ഭക്ഷണത്തിന് കാശില്ലാതെ നല്ല വസ്ത്രങ്ങൾ ഇല്ലാതെ സംഘടനാ പ്രവർത്തനം തുടങ്ങിയ ബേബിയെ അറിയാമെന്നും   പാർട്ടിയുടെ നേതൃത്വത്തിലേക്ക് വന്നിരിക്കുന്നത് പ്രാപ്തനും അർഹനുമായ ആളെന്നും സുധാകരൻ പറഞ്ഞിരുന്നു .

ജി സുധാകരനെ ഞങ്ങളൊക്കെ വിളിക്കുന്നത് സുധാകരൻ സാർ എന്നാണെന്ന്   ബേബിയും  പറഞ്ഞു.

അത്യന്തം സന്തോഷകരവും ഊഷ്മളവുമായ സന്ദർഭമായിരുന്നു ബേബിയുടെ സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. 

ചുവന്ന ഷാൾ അണിയിച്ചാണ് ബേബിയെ അദ്ദേഹം വീട്ടിലേക്ക് സ്വീകരിച്ചത്. ബേബിയുടെ ഭാര്യ ബെറ്റി ബേബിയും സിപിഎം  ജില്ലാ സെക്രട്ടറി ആർ നാസറും ബേബിക്കൊപ്പം ഉണ്ടായിരുന്നു.

Advertisment