New Update
/sathyam/media/media_files/2025/06/07/fUO4S64VqGMyuvyB0Zh6.webp)
ആലപ്പുഴ: ആലപ്പുഴ നൂറനാട് മന്ത്രി പി.പ്രസാദിൻ്റെ വീടിനുമുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകരുടെ ശ്രമം.
Advertisment
സംഘടിച്ചെത്തിയ സിപിഐ പ്രവർത്തകർ ശ്രമം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി പി.പ്രസാദ് ബഹിഷ്കരിച്ചിരുന്നു. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്.
രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us