/sathyam/media/media_files/2025/06/16/jx71I9oxGr2ob1LKAYvT.jpg)
ആലപ്പുഴ: അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ തീരത്തടിഞ്ഞു.ഇന്ന് രാവിലെയാണ് തീരത്ത് ടാങ്കർ കണ്ടെത്തിയത്.എറണാകുളം ചെല്ലാനം തീരത്ത് വീപ്പയും അടിഞ്ഞു.
പുറംകടലില്‍ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് പുറത്ത് പോയ വസ്തുക്കളാണ് ഇവയെന്നാണ് സംശയം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, വിദഗ്ധസംഘമെത്തി പരിശോധിക്കുമെന്നും ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.
അതേസമയം, അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായിൽ നിന്നുള്ള കണ്ടെയ്നറുകൾ ഇന്നുമുതൽ തീരത്തടിഞ്ഞു തുടങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ,കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്നറുകൾ അടിയാനാണ് സാധ്യത. കണ്ടെയ്നറുകൾ കണ്ടെത്തിയാൽ 200 മീറ്റർ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കപ്പൽ നിലവിൽ കരയിൽനിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്ത് ഉൾക്കടലിലാണുള്ളത്.
കപ്പൽ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us