New Update
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം തീരത്ത് അടിഞ്ഞത്.
Advertisment
വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് സംശയം. യമൻ പൗരന്റെ മൃതദേഹം ആണോ എന്നാണ് സംശയിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം.
അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റും.
വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ നീക്കുന്ന ചുമതലയുള്ള സാൽവേജ് കമ്പനിയാണ് കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക. റോഡ് മാർഗമാകും കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us