/sathyam/media/media_files/2025/04/08/GfyaicFSzWBV3qz2wglY.jpg)
ആലപ്പുഴ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഹിന്ദുവോട്ടുകൾ എൽഡിഎഫിന് ലഭിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിലമ്പൂരിൽ കണ്ടത് മുസ്‌ലിം ലീഗിന്റെ വിജയമാണെന്നും അവിടെ ഉയരുന്നത് ലീഗിന്റെ കൊടികളാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
'സ്വരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു. പി.വി അൻവറിനും അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു.
ബിജെപിയുടെ വോട്ടുകൾ എവിടെ പോയി?. അവർക്ക് 12,000 വോട്ടുകൾ ഉണ്ടായിരുന്നു. അത് കിട്ടില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്.
കാരണം ഒരു മുസ്‌ലിം വികാരം ലീ​ഗ് ഇളക്കിവിട്ടിരുന്നു. അതുകൊണ്ടുതന്നെ മറുഭാ​ഗത്ത് ഒരു ഹിന്ദു വികാരവും ഉണ്ടായി'-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നേരത്തെയും ഹിന്ദു വോട്ടുകൾ സ്വരാജിന് ലഭിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചിരിക്കുകയാണ്.
വോട്ടെണ്ണൽ 16 -ാം റൗണ്ടിലേക്ക് എത്തിയപ്പോൾ ഷൗക്കത്തിന്റെ ലീഡ് 10,000 കടന്ന് മുന്നേറുകയാണ്.
11,403 ആണ് ഇപ്പോൾ ഷൗക്കത്തിന്റെ ലീഡ്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ എംഎൽഎ പി.വി അൻവർ പതിനായിരത്തിൽ കൂടുതൽ വോട്ട് നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us