/sathyam/media/media_files/v6X2x7jce1ZO8OS4rbyr.jpg)
ആലപ്പുഴ: സൂംബ വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യ പരിപാലനം അനിവാര്യമാണ്. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല.
യൂത്ത് കോൺഗ്രസ് നേതൃക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകൾ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പഠനക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. അതേസമയം, സൂംബയുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്.
ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിൻറെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us