ആലപ്പുഴ: ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്.
തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
നിലവിലെ തരത്തില്‍ മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ വിഷയം ഇനി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
തരൂരിന് രണ്ട് വഴികളാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനാകണം അല്ലെങ്കില്‍ പാര്‍ട്ടി നല്‍കിയ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും ഒന്നുകില്‍ തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണം, അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണമെന്ന് കെ.മുരളീധരന്‍ ആഞ്ഞടിച്ചു.