കാർത്തികപ്പള്ളി സ്കൂളിലെ കോൺ​ഗ്രസ്- സിപിഎം സംഘർഷം. പഞ്ചായത്ത് അം​ഗം നിബുവിനെതിരെ കേസ്

യൂത്ത് കോൺ​ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഡാനി സത്യന്റെ തല അടിച്ചു പൊട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. 

New Update
images(1316)

ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് അം​ഗം നിബുവിനെതിരെ കേസെടുത്തു. നിബു ഉൾപ്പെടെ നാലുപേർക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Advertisment

യൂത്ത് കോൺ​ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഡാനി സത്യന്റെ തല അടിച്ചു പൊട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. 

കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഞായറാഴ്ച ഭാഗികമായി തകർന്നുവീണിരുന്നു.

തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്.

എന്നാൽ ഇവിടെ ക്ലാസുകൾ ഉണ്ടായിരുന്നുവെന്നും അപകടമുണ്ടായപ്പോൾ പ്രധാനാധ്യാപകനും പഞ്ചായത്തംഗവും ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് മാറ്റിയെന്നുമാണ് ആരോപണം.

Advertisment