ആലപ്പുഴ: പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ നിന്ന് കുഴിച്ചെടുത്ത ശരീരഭാഗങ്ങള്‍ വിശദ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശരീര അവശിഷ്ടങ്ങളുടെ ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ നടത്തും.
ശരീര ഭാഗങ്ങള്‍ ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടേത് എന്ന സംശയത്തിലാണ് ക്രൈം ബ്രാഞ്ച്. ഫോറന്‍സിക് പരിശോധനയില്‍ കേസില്‍ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു.
ജയ്‌നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും.
മാനൂര്‍ സ്വദേശി ജയ്‌നമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയത്. ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള സെബാസ്റ്റിയാന്‍ ബിന്ദു തിരോധാന കേസിലെയും പ്രതിയാണ്.