ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം. അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കസ്റ്റഡിയിൽ വാങ്ങി ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ആണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം

New Update
1001135614

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.

Advertisment

ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം.

കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.

കസ്റ്റഡിയിൽ വാങ്ങി ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ആണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജയ്നമ്മയുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് നിലവിലെ നിഗമനം.

ജയ്മനമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഫലം വേഗത്തിലാക്കാനുള്ള നടപടികളും നടക്കുകയാണ്.

Advertisment