ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റു. രണ്ട് പേർ കസ്റ്റഡിയിൽ

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

New Update
images(1561)

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെച്ച് യുവാവിന് വെട്ടേറ്റു. കണ്ണൂർ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. 

Advertisment

ശരീരത്തിൽ നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisment