/sathyam/media/media_files/2025/08/07/akgsma-alappuzha-2025-08-07-13-00-32.jpg)
ആലപ്പുഴ: 2025 ജൂലൈയ് 23-ന് സംസ്ഥാനത്തെ സ്വർണ വില ഒരു പവന് 75040 രൂപ റെക്കോർഡ് വിലയിൽ നിന്നാണ് കഴിഞ്ഞ ആഴ്ച്ച ഓഗസ്റ്റ് 1 -ന് 1840 രൂപ കുറവ് രേഖപ്പെടുത്തി പവന് 73200 രൂപ എത്തി ചേർന്നത്ത്. ഓഗസ്റ്റ് 6ന് വീണ്ടും റെക്കോർഡ് വില 75040 രൂപ വന്നെത്തി.
സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച് 75200 രൂപ സർവ്വകാല റെക്കോർഡിലേക്ക് എത്തിചേർന്നു. ഒരു പവൻ സ്വർണാഭരണം മിനിമം പണി കൂലിയും ജിഎസ്ടി നൽകി വാങ്ങുമ്പോൾ 82000 രൂപ ആശ്ചര്യമായിരി നോക്കി കാണുകയാണ് ഉപഭോക്താക്കൾ.
തുടർച്ചയായി വില വർദ്ധനവ് തുടരുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ സ്വർണം വാങ്ങുന്നതിൻ്റെ അളവുകൾ കുറച്ചിരിക്കയാണെന്ന് വ്യാപാരികൾ പറയുന്നു. സ്വർണ വില ഉയർന്നതോടെ 18,14 കാരറ്റ് സ്വർണങ്ങള്‍ക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്.
കുറഞ്ഞ ചിലവില്‍ ഇഷ്ടപ്പെട്ട ഡിസൈനുകളില്‍ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കുന്നതിനാല്‍ യുവാക്കളടക്കം 18, 14 കാരറ്റിന് പുറകെയാണ്. അടുത്തിടെയായി മുതിർന്നവരും ഇത്തരത്തില്‍ 18,14 കാരറ്റ് സ്വർണ്ണാഭരണത്തിന് താത്പര്യം കാണിക്കുന്നുണ്ടന്നും ഇതിനായി 18, 14 സ്വർണ്ണാഭരണങ്ങളുടെ കളക്ഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും വിപണിയിൽ വെള്ളി ആഭരണങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ടെന്നും വ്യാപാരികൾ സൂചിപ്പിച്ചു.